Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയകൂട്ടായ്‌മയുടെ കരുത്തില്‍ കാനാമ്പുഴയ്‌ക്ക് പുനര്‍ജനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 11:27 pm IST
in Kannur

കണ്ണൂര്‍: നാടൊന്നാകെ കൈകോര്‍ത്തപ്പോള്‍ പുഴയ്‌ക്ക് പുനര്‍ജനി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ മാലിന്യ വാഹിനിയായ കാനാമ്പുഴയെയാണ് ആയിരങ്ങള്‍ അണിനിരന്നജനകീയ കൂട്ടായ്‌മയിലൂടെ വീണ്ടെടുപ്പിനുളള ആദ്യഘട്ട ശ്രമം ആരംഭിച്ചത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍ നിന്ന് തുടങ്ങി കണ്ണൂര്‍ കോര്‍പ്പറേഷനിലെ മരക്കാര്‍ കണ്ടി വഴി ഒഴുകി അറബിക്കടലിലേക്ക് ചേരുന്ന 10 കിലോമീറ്റര്‍ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്‍ഷങ്ങളോളം കൃഷിക്ക് വേണ്ടിയും ശുദ്ധജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തില്‍ നശിക്കുകയായിരുന്നു. പുഴയെ തിരിച്ച് പിടിക്കാന്‍ കണ്ണൂര്‍ മണ്ഡലം വികസന സെമിനാറില്‍ നിര്‍ദേശം വന്നതോടെയാണ് കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ കാനാമ്പുഴയെ തിരിച്ച് പിടിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചത്.

വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ അണിനിരന്ന് ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ചേലോറ കണ്ടമ്പേത്ത് നിന്ന് തുടങ്ങിയ ശുചീകരണം മരക്കാര്‍കണ്ടി കുറുവ ഭാഗത്തെ അഴി വരെ എത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളും തുടങ്ങി ലോഡ് കണക്കിന് മാലിന്യങ്ങളാണ് പുഴയില്‍ നിന്ന് നീക്കിയത്. ഹിറ്റാച്ചി, ജെസിബി, ടിപ്പര്‍ ലോറി, ഗ്യാസ് കട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും മാലിന്യം നീക്കാന്‍ ഉപയോഗിച്ചു.

ജില്ലാതല സംഘാടക സമിതിക്ക് പുറമെ എട്ട് പ്രാദേശിക സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്. ഇനി മുതല്‍ ഈ കമ്മിറ്റികള്‍ ജാഗ്രതാ കമ്മിറ്റികളായി മാറും. മാസത്തില്‍ യോഗം ചേര്‍ന്ന് ഒരു ദിവസം പുഴ ശുചീകരണത്തിന് വേണ്ടി മാറ്റിവെക്കും. പുഴയിലേക്ക് മാലിന്യം ഒഴുക്കാതെ സൂക്ഷിക്കേണ്ട ചുമതലയും ജാഗ്രതാ സമിതിക്കാണ്. വീടുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും മാലിന്യം ഒഴുക്കുന്നത് തടയാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി തുടങ്ങി.

പുഴ ശുചീകരണ പ്രവൃത്തി താഴെ ചൊവ്വയില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പി.കെ.ശ്രീമതി എംപി, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടിഎന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. മേയര്‍ ഇപി ലത സ്വാഗതവും യു ബാബുഗോപിനാഥ് നന്ദിയും പറഞ്ഞു. കാനാമ്പുഴയെ കുറിച്ച് ലന്‍സ്‌ഫെഡ് തയ്യാറാക്കിയ ഗാനങ്ങളടങ്ങിയ സിഡി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേയര്‍ ഇ.പി.ലതക്ക് നല്‍കി പ്രകാശനം ചെയ്തു. രാവിലെ ആറിന് ആരംഭിച്ച ശുചീകരണ പ്രവൃത്തി ഉച്ചയോടെയാണ് അവസാനിച്ചത്. മന്ത്രി തോമസ് ഐസക്കും, രാമചന്ദ്രന്‍ കടന്നപള്ളിയും മറ്റ് ജനപ്രതിനിധികളും ശുചീകരണം നടത്തിയ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

പുതിയ വാര്‍ത്തകള്‍

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.