ചെറുപുഴ: പ്രാപ്പോയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓര്‍മ്മയുടെ പൂമരത്തണലില്‍ സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പി.ആര്‍.സുലോചന, പി.ഭരതന്‍, എ.രാമുട്ടിമാസ്റ്റര്‍, എ.ബാലകൃഷ്ണന്‍, കെ.വി.അനന്തന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്‌ക്ക് ശേഷം നടന്ന ഗുരുവന്ദനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ അധ്യാപകരെ ആദരിച്ചു. വിവിധ കലാപരിപാടികളും തുടര്‍ന്ന് ഓര്‍മ്മ മരം നടലും നടന്നു.
















