തലശ്ശേരി: നഗരസഭ പരിധിക്കുള്ളില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുന്നതിനും പുതുതായി റജിസ്റ്റര്‍ ചെയ്ത ഫോട്ടോ എടുക്കുന്നതിനും വേണ്ടി രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തി. തിരുങ്ങാട് ഗേള്‍സ് സ്‌കൂള്‍, മുബാറക് സ്‌കൂള്‍ 14, കൊടുവള്ളി സ്‌കൂള്‍, കാവുംഭാഗം സ്‌കൂള്‍ 15, വയലളം റീഡേര്‍സ് സെന്റര്‍, കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍ 16, പാറാല്‍ മോഹനന്‍ മെമ്മോറിയല്‍ സ്‌കൂള്‍, ടെമ്പിള്‍ ഗേറ്റ് ജഗന്നാഥ് ഹിന്ദിവിദ്യാലയം 15.
















