മാനന്തവാടി: രാഷ്‌ട്രസേവികാസമിതിയുടെ സംസ്ഥാന പഠനശിബിരം മാനന്തവാടിയില്‍ സമാപിച്ചു. തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിനോടനുബന്ധിച്ചുളള വീരപഴശ്ശി മന്ദിരത്തില്‍ ഭാരതീയവിദ്യാനികേതന്‍ ജില്ലാ അധ്യക്ഷയും റിട്ട. ഡിഇഒയുമായ ഇ.പി.രമണിയായിരുന്നു ശിബിരം ഉദ്ഘാടനം ചെയ്തത്.
രാഷ്‌ട്രസേവികാസമിതി വിശ്വവിദ്യാലയ സമ്പര്‍ക്കപ്രമുഖ് ഭാഗ്യശ്രീ (ചന്ദാദീദി) മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രാന്തസഞ്ചാലിക ഉഷാവര്‍മ്മ, പ്രാന്തകാര്യവാഹിക ഡോ.ആര്യദേവി തുടങ്ങിയവര്‍ ഉദ്ഘാടന സഭയില്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം ശിക്ഷാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുത്തത്.
ശിബിര സമാപനം കുറിച്ച് മാനന്തവാടിയില്‍ പഥസഞ്ചലനം നടന്നു. സമാപന സഭ അഖില ഭാരത സഹ കാര്യവാഹിക അളക ഇനാംദാസ് ഉദ്ഘാടനം ചെയ്തു.
















