കോതമംഗലം: കഞ്ചാവ് സൂക്ഷിച്ചിരുന്ന പുരയിടത്തിന്റെ ഉടമയെ കേസില്‍ നിന്നൊഴിവാക്കിയതിന്റെ പേരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ ടി എം കാസീമിനെയാണ് വകുപ്പ് തല നടപടിയുടെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സസ്‌പെന്റ് ചെയ്തത്.
2016 സെപ്റ്റംമ്പറില്‍ കോതമംഗലം എക്‌സൈസ് സി ഐ ആയിരിക്കെ കാസീം ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ മാലിപ്പാറ സ്വദേശീയും എം എസ് ഡബ്ല്യൂ ബിരുദധാരിയുമായ പോളിടെക്‌നിക് അദ്ധ്യാപകനെ ബോധപൂര്‍വ്വം കേസ്സില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
പ്രദേശവാസിയായ ആല്‍ബിനെ കഞ്ചാവ് വില്‍പ്പനയുടെ പേരില്‍ കസ്റ്റഡിയില്‍ എടുക്കുകയും ഇയാളുടെ പക്കല്‍ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തസംഭവമാണ് സസ്‌പെന്‍ഷനാധാരം. കഞ്ചാവ് സൂക്ഷിച്ചിരുന്ന തോട്ടമുടമയെ സി ഐ കേസ്സില്‍ നിന്നൊഴിവാക്കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
പണം കൈപ്പറ്റി ഇയാളെ കാസിം കേസ്സില്‍ നിന്നൊഴിവാക്കിയെന്ന് ആല്‍ബിന്റെ മാതാവ് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പ്രകാരമാണ് എക്‌സൈസ് വിജലന്‍സ് വിഭാഗം ഫ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ആല്‍ബിനെ പിടികൂടിയതിന് പുറമേ ഇയാളുടെ സഹായിയായ ഫ്രാന്‍സിസിനെ (കുട്ടപ്പന്‍) എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന ഒഡീഷ സ്വദേശികളായ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ഇവരില്‍ നിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
















