തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അക്രമങ്ങളെ ജനകീയ പ്രതിരോധംകൊണ്ട് നേരിടുമെന്ന് യുവമോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.മുരുഗാനന്ദം. യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരുവര്‍ഷത്തിനുള്ളില്‍ 1,75,000 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവാക്കള്‍ തൊഴിലിനായി ക്യൂ നില്‍ക്കേണ്ടിവരുന്നു. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മെയ് 25ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണയില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കൊപ്പം യുവമോര്‍ച്ചയുടെ ദേശീയ നേതാക്കളും ദക്ഷിണ ഭാരതത്തിലെ ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുമെന്നും മുരുഗാനന്ദം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ്.രാജീവ്, വൈസ്പ്രസിഡന്റ് കെ.ബിനുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















