പരിയാരം: കേരളത്തിലെ സിപിഎം ഹിസ്ബുള്‍ മുജാഹിദായി മാറിയിരിക്കുകയാണെന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. പരിയാരം മെഡിക്കല്‍ കോളേജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ സിപിഎം ക്രിമിനലുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് ബിജുവിന്റെ കൊലപാതകം. നേരത്തെ ധനരാജ് വധക്കസില്‍ സിപിഎം നിര്‍ദേശമനുസരിച്ചു ഗൂഢാലോചന കുറ്റം ചുമത്തി ബിജുവിനെ അറസ്‌റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ബിജു മംഗലാപുരത്തു പോയതും തിരിച്ചു വരുന്നതും കൃത്യമായി അറിയുന്നത് പൊലീസിന് മാത്രമാണ്. അതുകൊണ്ട് തന്നെ സിപിഎം ക്രിമിനലുകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. പരിശീലനം ലഭിച്ച സിപിഎം ക്രിമിനലുകള്‍ പോലീസ് സഹായത്തോടെ നടത്തിയ അരുംകൊലയാണ് ബിജുവിന്റേത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ അനേഷണം ഒരിക്കലും നീതിയുക്തമാവില്ല. അതുകൊണ്ട് തന്നെ കേസില്‍ സിബിഐ അന്വേഷണം നടത്തണം. കൊലപാതകത്തെ ലാഘവത്തോടര്‍ കണ്ട മുഖ്യമന്ത്രിയുടെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
















