ന്യൂദല്‍ഹി: അണ്ടര്‍ – 17 ലോകകപ്പിന്റെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ത്യ സന്ദര്‍ശിച്ചേക്കും.
മുംബൈയില്‍ ജൂലൈ 7 ന് നടക്കുന്ന നറുക്കെടുപ്പില്‍ റൊണാഡോയെ കൊണ്ടുവരുന്നതിനായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം തുടങ്ങി.
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച തുടങ്ങി. റൊണാള്‍ഡോയുടെ ഏജന്റുമായി ചര്‍ച്ച നടത്താനുളള ശ്രമത്തിലാണെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
അണ്ടര്‍-17 ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനത്തിന് ലോകകപ്പ് താരമായ കാര്‍ലോസ് പുയോള്‍ ഈമാസം ഇന്ത്യയില്‍ എത്തുമെന്ന് എഐഎഫ്എഫ് അറിയിച്ചു.
റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോയുടെ ക്ല്ബ് സീസണ്‍ ജൂണ്‍ നാലിലെ യുറോപ്യന്‍ ലീഗ് ഫൈനലോടെ സമാപിക്കും. കോണ്‍ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ റഷ്യയിലേക്ക് പോകും.ജൂണ്‍ 17 മുതല്‍ ജൂലൈ ര്ണ്ടു വരെയാണ് കോണ്‍ഫെഡറേഷന്‍ കപ്പ്.
















