ലിയോണ്‍: കൊടുങ്കറ്റായി ആഞ്ഞടിച്ച ഒളിമ്പിക് ലിയോണിനെ തടഞ്ഞു നിര്‍ത്തി അയാക്‌സ് യുറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു.ഇരുപാദങ്ങളിലുമായി നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജയിച്ചുകയറി അയാക്‌സ് കലാശക്കളിക്ക് യോഗ്യത നേടി.1996 നു ശേഷം ഇതാദ്യമായാണ് അയാക്‌സ് ഫൈനലില്‍ കടക്കുന്നത്.
രണ്ടാം പാദത്തില്‍ കളിമിടുക്കുകൊണ്ട് അയാക്‌സിനെ വരിഞ്ഞുമുറുക്കിയ ഒളിമ്പിക് ലിയോണ്‍ ഒ്ന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം നേടി. ആദ്യ പാദത്തില്‍ അയാക്‌സ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അയാക്‌സ് വിജയിച്ചിരുന്നു.
ആദ്യപാദത്തിലെ ലീഡുമായിറങ്ങിയ അയാക്‌സിനെ അട്ടിമറിക്കുന്ന പ്രകടനമാണ് ലിയോണ്‍ പുറത്തെടുത്തത്.ആവേശപ്പോരാട്ടത്തില്‍ അയാക്‌സാണ് ആദ്യം സ്‌കോര്‍ ചെയ്തത്.
27-ാം മിനിറ്റില്‍ അവരുടെ ഡാള്‍ബര്‍ഗ് ഗോള്‍ നേടി. ഗോള്‍ വീണതോടെ പോരാട്ടം കടുപ്പിച്ച ലിയോണ്‍ കളം നിറഞ്ഞുപൊരുതി.നിരന്തരം അയാക്‌സ് ഗോള്‍ മുഖത്ത് കൊടുങ്കറ്റുയര്‍ത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ അവര്‍ ഗോള്‍ മടക്കി.പെനാല്‍റ്റി കിക്കിലൂടെ ലക്കാസെറ്റിയാണ് ടീമിനെ സമനിലയിലെത്തിച്ചത്.തൊട്ടടുത്ത മിനിറ്റില്‍ തന്നെ ലിയോണ്‍ ലീഡുനേടി.
നബില്‍ ഫെക്കിറിന്റെ ക്രോസ് ലക്കാസെറ്റി വലയിലേക്ക് തിരിച്ചുവിട്ടു.
ഇടവേളയ്‌ക്കുശേഷവും അയാക്‌സ് യുവനിരക്കാരുടെ പ്രതിരോധം ലിയോണിന്റെ മുന്നേറ്റത്തില്‍ ആടിയുലഞ്ഞു.പക്ഷെ ഗോളടിക്കാന്‍ ലിയോണിന്റെ മുന്‍ നിരക്കാര്‍ക്ക് കഴിഞ്ഞില്ല.കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റുളളപ്പോള്‍ ലിയോണ്‍ ലീഡ് ഉയര്‍ത്തി.ഘെസാല്‍ ഹെഡറിലുടെ അയാക്‌സിന്റെ വലകുലുക്കി.
മത്സരത്തില്‍ ആധിപത്യം സ്ഥാപിചെങ്കിലും അയാക്‌സിന്റെ ആദ്യ പാദത്തിലെ ലീഡ് മറികടന്ന് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ലിയോണിന് കഴിഞ്ഞില്ല.
















