സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്യാപറ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപറ്റന്‍ ഡേവിഡ് വാര്‍ണറും അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന്് സിഡ്‌നി മോണിംഗ്് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്മിത്തും വാര്‍ണറുമുള്‍പ്പെടെയുളള പ്രധാന കളിക്കാരെ ഐപിഎല്ലില്‍ നിന്ന് മാറ്റി നിര്‍ത്താനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കരാറുണ്ടാക്കുമെന്ന് പത്രം അവകാശപ്പെട്ടു.ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ കളിക്കാരുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചയിലാണ്എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ പാറ്റ് ഹോവാര്‍ഡ് ഈ ആശയം മുന്നോട്ടുവച്ചത്.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഫാസ്റ്റ്് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ക്കാണ് പുതിയ കരാറിലൂടെ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.ഏപ്രില്‍, മെയ് മാസങ്ങളില്‍ കളിക്കുന്നത് കളിക്കാരുടെ സമ്മര്‍ദം കൂട്ടും.മത്സരങ്ങള്‍ കൂടുതല്‍ കളിച്ചാല്‍ പി്ന്നീട് ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ കളിക്കാര്‍ക്ക് കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത മൂന്ന് വര്‍ഷത്തേയ്‌ക്കാണ് കളിക്കാരുമായി കരാറുണ്ടാക്കുക.അങ്ങിനെയെങ്കില്‍ മൂന്ന് വര്‍ഷത്തേയ്‌ക്ക് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപി്എല്ലില്‍ കളിക്കാനാകില്ല.
















