ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലിഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുളള ഒരു ടീമിനു കൂടി അവസരം ലഭി്ക്കാന്‍ സാധ്യത. അടുത്ത സീസണ്‍ മുതല്‍ മൂന്ന് ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ഐ്എസ്എല്‍ സംഘാടകര്‍ തീരുമാനിച്ചു.
അടുത്ത വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഡിംസബര്‍ വരെയാണ് ഐഎസ്എല്‍ അരങ്ങേറുന്നത്.
ഐ ലീഗിലെ മൂന്ന് ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വിപുലീകരിക്കാനുളള നീക്കങ്ങള്‍ ഫലവത്താകാത്തതിനെ തുടര്‍ന്നാണ് പുതിയ മൂന്ന് ടീമുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുളളവരെ ലേലത്തിന് ക്ഷണിച്ച് ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡ് അറിയിപ്പു പ്രസിദ്ധീകരിച്ചു.ഈ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടതോടെയാണ് കേരളത്തില്‍ നിന്നുളള ടീമിന് സാധ്യതയായത്.
















