കണ്ണൂര്‍: കുട്ടികളില്‍ മഹാഭൂരിഭാഗത്തിന്റെയും കഴിവുകള്‍ പാഴാകുന്നതാണ് നമ്മുടെ ഏറ്റവും വലിയ പോരായ്‌മയെന്ന് നോവലിസ്റ്റ് രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ ബിഎസ്എന്‍എല്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ കഴിവുള്ള മേഖലകളിലേക്ക് തിരിച്ചുവിടുന്നതിനു പകരം നമ്മള്‍ വരക്കുന്ന കളങ്ങളില്‍ തളച്ചിടുകയാണ്. കഴിവുകള്‍ കണ്ടുപിടിക്കുന്നതിന് പകരം കുട്ടികളെ മത്സരിപ്പിക്കാനാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. കുട്ടികളെ മത്സരിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടുപിടിക്കാതെ പോവുകയും അത് ഉപയോഗിക്കാനാവാതെ വരികയും ചെയ്യുന്നു.
അന്യരോട് പക്വതയോടെ പെരുമാറാന്‍ സാസംസ്‌കാരിക ഉന്നതി അനിവാര്യമാണ്. കൂടിച്ചേരലുകളാണ് ഇതിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജനറല്‍ മാനജേര്‍ എസ്.വെങ്കിടേശ് ഐ.ടി.എസ് അധ്യക്ഷത വഹിച്ചു. ബിഎസ്എന്‍എല്‍ എച്ച്ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ സഞ്ജയകുമാര്‍, ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍, കെ. മോഹനന്‍, ടി.സന്തോഷ്‌കുമാര്‍, യു.പ്രേമന്‍ മുഖ്യാതിഥികളായി. തുടര്‍ന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ നടന്നു. മേയര്‍ ഇ.പി ലത സ്മരണിക പ്രകാശനം ചെയ്തു. സാംസ്‌കാരിക സായാഹ്‌നഹ്നം സിനിമാതാരം മധുപാല്‍ ഉദ്ഘാടനം ചെയ്തു. പി.വി വിജയകുമാരന്‍, കെ.ടി.ശശി, രവീന്ദ്രന്‍ കൊടക്കാട്, പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















