Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ന്യായാധിപന്റെ അനിവാര്യ ‘വിധി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 07:54 pm IST
in Vicharam

ന്യായാധിപ ജീവിതത്തിലുടനീളം വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ജസ്റ്റിസ് സി.എസ്. കര്‍ണ്ണന്റെ ജയില്‍ ശിക്ഷ അനിവാര്യമെന്നു തന്നെയെന്നാണ് നിയമലോകത്തെ ബഹുഭൂരിപക്ഷവും വിലയിരുത്തുന്നത്. അഭിഭാഷക രംഗത്ത് മികവ് പ്രകടിപ്പിച്ചെങ്കിലും 2009ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപനായി ചുമതലയേറ്റ കാലം മുതല്‍ നീതിന്യായ വ്യവസ്ഥയോട് കലഹിക്കുക മാത്രമായിരുന്നു ജസ്റ്റിസ് കര്‍ണ്ണനെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ദളിതനായതിനാല്‍ സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നു എന്നതായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ എക്കാലത്തെയും പ്രധാന ആരോപണം. പട്ടികജാതിക്കാരനായതിനാല്‍ എന്തും ചെയ്യാനും പറയാനും അധികാരമുണ്ടെന്ന് കരുതരുതെന്ന് നിയമമേഖലയിലെ വിദഗ്ധര്‍ കര്‍ണ്ണനെതിരായ വിധിയോട് പ്രതികരിച്ച് വ്യക്തമാക്കുന്നു.

താന്‍ ദളിതനായതിനാല്‍ മറ്റു ജഡ്ജിമാര്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായി ജസ്റ്റിസ് കര്‍ണ്ണന്‍ 2011 ലാണ് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്. 2014ല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന മറ്റൊരു കോടതി മുറിയില്‍ കയറിച്ചെന്ന് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചതും വിവാദമായി. ഇതേതുടര്‍ന്ന് കര്‍ണ്ണനെ സ്ഥലം മാറ്റണമെന്ന മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അപേക്ഷ കണക്കിലെടുത്ത് അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.കെ അഗര്‍വാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ മറുപടി.

സുപ്രീംകോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണ്ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ കേസ് എടുത്തത്. ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മാര്‍ച്ച് 31ന് കര്‍ണ്ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി. ഇത്തവണത്തേക്ക് വന്നു. ഇനിയൊരിക്കലും ഹാജരാവില്ല. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഹാജരായ കര്‍ണ്ണന്റെ വെല്ലുവിളി. ഞാന്‍ സാമൂഹ്യ വിരുദ്ധനോ ഭീകരനോ അല്ലെന്നും, എന്റെ അന്തസ്സു നിങ്ങള്‍ തകര്‍ത്തെന്നും കര്‍ണ്ണന്‍ സുപ്രീംകോടതിയില്‍ ആക്രോശിച്ചു.

നിങ്ങള്‍ നിയമത്തെ അനുസരിക്കാത്തിനാലാണ് വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിരുപാധികം മാപ്പപേക്ഷിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ച സുപ്രീംകോടതി, കോടതിയലക്ഷ്യ നടപടിയുടെ പ്രത്യാഘാതം മനസ്സിലാക്കാനുള്ള മാനസിക നില താങ്കള്‍ക്കില്ലേ എന്ന ചോദ്യവും ഉയര്‍ത്തി. എന്നാല്‍ തികച്ചും നിഷേധാത്മകമായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ നിലപാടുകള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസടക്കമുള്ള ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുത്താണ് കര്‍ണ്ണന്‍ ഇതിനോട് പ്രതികരിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും വിധിച്ച് പരമോന്നത നീതിപീഠത്തെ കര്‍ണ്ണന്‍ വീണ്ടും അപമാനിച്ചു.

ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണ്ണന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധരെ അയക്കാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ അവരുമായും സഹകരിക്കാതെ വന്നതോടെയാണ് ശിക്ഷാ നടപടികളിലേക്ക് സുപ്രീംകോടതി കടന്നത്. സിറ്റിങ് ജഡ്ജിയെ ജയിലിലടച്ചാല്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് നാണക്കേടാകുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാല്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സാധാരണ പൗരനായി കണക്കാക്കിയാണ് സിറ്റിങ് ജഡ്ജിയായ കര്‍ണ്ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതെന്ന് കോടതി വിശദീകരിച്ചു.

ന്യായാധിപ നിയമനത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ച ജസ്റ്റിസ് കര്‍ണ്ണന്റെ നിയമനം അടക്കമുള്ള പോരായ്‌മകള്‍ ഭാവിയിലെങ്കിലും തിരുത്തപ്പെടേണ്ടതാണെന്ന സന്ദേശമാണ് ജസ്റ്റിസ് കര്‍ണ്ണന്‍ സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് നല്‍കുന്നത്. കൊളീജിയത്തിലെ പിഴവുകള്‍ മറികടക്കാന്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത സുപ്രീംകോടതി നിലപാട് പുനപരിശോധിക്കേണ്ട സാഹചര്യം ഉയരുന്നുണ്ട്.

ഓള്‍ ഇന്ത്യ ജൂഡീഷ്യല്‍ സര്‍വ്വീസ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി സുവര്‍ണ്ണജൂബിലി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നീതിന്യായ സംവിധാനത്തിന്റെ ശുദ്ധീകരണം കോടതികളുടെ ഉത്തരവാദിത്വം തന്നെയാണ്. അഴിയെണ്ണുന്ന ന്യായാധിപര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്‌ക്കൊട്ടും ഭൂഷണമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.