ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭാവി വിശദീകരിക്കാൻ അസാധാരണമായ ഒരു സമവാക്യം അവതരിപ്പിച്ചു. “ഇൻഫർമേഷൻ ടെക്നോളജി + ഇന്ത്യൻ ടാലന്റ് = നാളത്തെ ഇന്ത്യ.”
സുപ്രീംകോടതിയുടെ പുതിയ ഡിജിറ്റൽ ഫയലിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സാങ്കേതികവിദ്യയെ കൂടുതൽ കൂട്ടിച്ചേർക്കണം . സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതിന്റെ യഥാർഥനേട്ടം കൈവരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഏതാനും ആളുകൾക്ക് മാത്രമേ വിവര സാങ്കേതിക വിദ്യയില്‍ താൽപ്പര്യം ഉള്ളൂ. ഫാഷന്‍ എന്നതിലുപരി, കൂട്ടായ പ്രയോജനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ സ്വീകരിക്കുക.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വിവരസാങ്കേതിക വിദ്യയെ പ്രയോജനപ്രദമായി ഉപയോഗിക്കണം. കുറച്ചുപേര്‍ മാത്രം ഉപയോഗിച്ചാല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടില്ല. പഴയ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു. ഒരാള്‍ക്ക് എസ്‌എംഎസ് അയച്ചിട്ട്, ഫോണ്‍ വിളിച്ച് അത് കിട്ടിയായിരുന്നോ എന്ന് ചോദിക്കുന്നതിനെയാണ് ഞാന്‍ പഴയ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മോദി വ്യക്തമാക്കി.
“ഇ-ഗവേണൻസ് ലളിതവും, ഫലപ്രദവും, സാമ്പത്തികവും, പരിസ്ഥിതി സൗഹൃദവുമാണ്, പേറ്റന്റ് ഓഫീസുകൾക്ക് പരിസ്ഥിതിയ്‌ക്ക് പ്രയോജനം ലഭിക്കുമെന്നും മോദി പറഞ്ഞു.
















