ആലുവ: തമിഴ്‌നാട്ടില്‍ സൊസൈറ്റി കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി ആലുവയില്‍ പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് ഹന്‍ത്രസ് സ്വദേശി ലോയക് സിംഗിന്റെ മകന്‍ സോനു യാദവ് (28) ആണ് പിടിയിലായത്.
തിരുട്ടുഗ്രാമമായ പനവടലി ഛത്രത്തിലാണ് മൂന്നംഗ സംഘം കാവല്‍ക്കാരനെ വെടിവെച്ച് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നും മൂന്നും പ്രതികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ സോനുയാദവ് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. ഇയാള്‍ ആലുവയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് നാല് ദിവസം മുമ്പ് ആലുവയിലെത്തിയ തമിഴ്‌നാട് പോലീസ് ആലുവ ഈസ്റ്റ് പോലീസിന്റെ സഹായം തേടുകയായിരുന്നു.
ഉളിയന്നൂരില്‍ തമാസിച്ച് നിര്‍മ്മാണ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതി. പ്രതിയെ തമിഴ്‌നാട് പോലീസ് കൊണ്ടുപോയി.
















