ശ്രീനഗര്‍: രാജ്യവിരുദ്ധ പ്രചാരണം നടത്തുന്ന 34 ചാനലുകള്‍ക്ക് ജമ്മുകശ്മീരില്‍ നിരോധനം. പാക്ക്, സൗദി, ഇറാഖി ചാനലുകള്‍ക്കടക്കമാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവിയും ഇതിലുള്‍പ്പെടുന്നു.
ഇംഗ്‌ളീഷ്, ഉറുദു പീസ് ടിവി, മദനി ചാനല്‍, നൂര്‍ ചാനല്‍, ഹാദി ടിവി, ഹിദായത്ത്, സൗദി അല്‍ സുന്ന, സൗദി അല്‍ ഖുറാന്‍ അല്‍ കരീം, കര്‍ബല ടിവി തുടങ്ങിയ ചാനലുകള്‍ വിലക്കിയവില്‍ പെടുന്നു. ഇവ രാജ്യവിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും കശ്മീരിലെ കലാപം കത്തിക്കുന്നതില്‍ ഇവയ്‌ക്ക് പങ്കുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സക്കീറിന്റെ പീസ് ടിവി സ്ഥിരമായി കണ്ടവരാണ് ബംഗ്‌ളാദേശില്‍ ഭീകരാക്രമണം നടത്തി 22 പേരെ വധിച്ചത്. ഇയാള്‍ക്കും ഇയാളുടെ ചാനലിനും മലേഷ്യ അടക്കം പലയിടങ്ങളിലും വിലക്കുണ്ട്.
















