കുമളി: ഏലത്തോട്ടത്തിലെ കുളത്തില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ മോഷ്ടിച്ചയാളെ കുമളി പോലീസ് പിടികൂടി. പുളിക്കപ്പറമ്പില്‍ രാജ്മോനെയാണ് കുമളി പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് ആനിവിലാസം കല്ലേപ്പുരമേട് സ്വദേശി പ്രസാദിന്റെ ഏലത്തോട്ടത്തില്‍ നിന്നാണ് മോട്ടോര്‍ മോഷണം പോയത്. ഇദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. താഴ്ചയുള്ള കുളത്തില്‍ നിന്ന് ഒരാള്‍ക്ക് തന്നെ മോട്ടോര്‍ എടുത്തുകൊണ്ടുപോകാന്‍ കഴിയില്ല. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണം നടത്തിയ ശേഷം പ്രതിയുടെ വാളാഡിയിലുള്ള ബന്ധുവീട്ടിലാണ് മോട്ടോര്‍ ഒളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: