ന്യൂദല്‍ഹി: 2015 -2016ല്‍ ജമ്മു കശ്മീർ അതിര്‍ത്തിയില്‍ ദിവസം ഒരു തവണയെങ്കിലും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്‌പ് നടത്തിയിട്ടുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ രണ്ടു വര്‍ഷത്തിനിടെ 23 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതായും ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
2012 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷം 1,142 ഭീകരാക്രമണങ്ങളാണ് കശ്മീരിലും അതിർത്തിയിലും നടന്നത്. ഇതില്‍ 236 സുരക്ഷാ സൈനികരും 90 സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതേ കാലഘട്ടത്തില്‍ ഏറ്റുമുട്ടലില്‍ 507 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.
2016 ല്‍ 449 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2015 ല്‍ 405 തവണയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
















