മാവേലിക്കര: അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ യുവഡോക്ടര്‍ വെടിയേറ്റു മരിച്ചു. 37 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു വീട്ടില്‍ ഡോ. നരേന്ദ്രകുമാറിന്റെയും മീനാക്ഷിയുടെയും മകന് ഡോ. രമേശ്കുമാര്‍ (രാമു-32) ആണ് വെടിയേറ്റു മരിച്ചത്.
മിഷിഗണിലെ ഹെന്റി ഫോര്‍ഡ് ഹോസ്പിറ്റലില്‍ ഉപരിപഠനം നടത്തുകയായിരുന്നു രമേശ്കുമാര്‍. അവിവാഹിതനാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആശുപത്രിയിലേക്കുള്ള വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വംശീയ വെറിയാവാം സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വീട്ടുകാര്‍ ഇത് നിഷേധിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച അമേരിക്കയില്‍. കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഉപരി പഠനത്തിനാണ് രമേശ് അമേരിക്കയില്‍ പോയത്.
ഡോ. നരേന്ദ്രകുമാര്‍, അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ), കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ് അസോസിയേഷന് എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവുമാണ്. സഹോദരി: ശാരദ. സഹോദരീ ഭര്‍ത്താവ്: അര്ജ്ജുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: