തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ദേവസ്വം ബോര്ഡുകളിലെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടേതാണ് പരാമര്‍ശം.
വെള്ളായണി മുടിപ്പുര ദേവീക്ഷേത്രത്തിലെ ഭരണസമിതിയില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലെ ഇടക്കാല റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി പരിഗണിച്ചത്. 2014-15 കാലഘട്ടത്തില്‍ തങ്കതിരുമുടി ഉണ്ടാക്കുന്നത് ഭക്തര്‍ നല്കിയ സ്വര്‍ണ്ണവും, വെള്ളിയും കണക്കില്‍പ്പെടുത്താതെ ക്രമക്കേട് നടത്തിയെന്നാണ് പ്രധാന ആരോപണം.
ദേവസ്വം ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നു എന്ന് ഹര്‍ജിക്കാരനായ തിരുവനന്തപുരം സ്വദേശി അജയകുമാര്‍ സ്വകാര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
















