പന്തീരാങ്കാവ്: നല്ലളം പോലീസ് സ്റ്റേഷന് സ്ത്രീസൗഹൃദമാകുന്നു. പരാതി നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീ കള്‍ക്ക് വിശ്രമിക്കാനും പരാതി തയ്യാറാക്കാനും സജ്ജീകരണങ്ങള്‍ ഒരുക്കി.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രത്യേക കമ്പ്യൂട്ടര്‍ സൗകര്യമുണ്ട്. പകല്‍സമയം ഒരു വനിതാ പോലീസിന്റെ സഹായവും ഉണ്ടാകും. പ്രത്യേകമായി സജ്ജീകരിച്ച മുറിയില്‍ ടിവിയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
2016-17 വര്‍ഷത്തെ പ്ലാന്‍ഫണ്ട് ഉപയോഗിച്ചാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: