കോഴിക്കോട്: വെള്ളയില്‍ കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ (സിഡബ്ല്യുസി) പുതുതായെടുത്ത ഗോഡൗ ണില്‍ സിവില്‍ സപ്ലൈസിന്റെ റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതിന് തൊഴിലാളി കളും വെയര്‍ഹൗസ് മാനേജ്മെന്റും നടത്തുന്ന നീക്കത്തിനെതിരെ നിയമപര മായി മുന്നോട്ടുപോകാന്‍ തീരുമാനം. കളക്ടറേറ്റില്‍ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും തൊഴിലാളി സംഘ ടനാപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം.
സിഡ ബ്ല്യുസിയിലെ തൊഴിലാ ളികള്‍ക്ക് മാത്രമേ ചുമട്ട് ജോലി നല്‍കാവൂ എന്ന നിലപാടില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ചു നില്ക്കുകയാ യിരുന്നു. ഇതേതുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങാന്‍ ഇടയുണ്ടെന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധി തമായതെന്ന് എ.ഡി.എം ടി. ജെനില്‍കുമാര്‍ വ്യക്തമാക്കി.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമമ നുസരിച്ച് രണ്ടു മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് നേരിട്ട് സൂക്ഷിക്കേണ്ടതുണ്ടെന്ന സാഹചര്യ ത്തിലാണ് വെള്ളയിലെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ വാടകയ്ക്കെടുത്തത്. ഇടനില ക്കാരെ ഒഴിവാക്കിക്കൊണ്ട് ഭക്ഷ്യവിതരണം സുഗമവും കാര്യക്ഷമവുമാക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ വെള്ളയില്‍ ഗോഡൗണില്‍ ജോലി ചെയ്യുന്ന പത്ത് കയറ്റിറക്ക് തൊഴിലാളികളെ ഡിഡബ്ല്യുസിയിലേക്ക് മാറ്റാനുള്ള ലേബര്‍ ഓഫീസറുടെ തീരുമാനത്തെ സിഡബ്ല്യൂഡി തൊഴിലാളികള്‍ അംഗീകരിച്ചിരുന്നില്ല.
മുമ്പ് പലവട്ടം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി യിരുന്നെങ്കിലും അവയൊന്നും ഫലവ ത്തായിരുന്നില്ല. തുടര്‍ന്ന് യൂണിയന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി നിരാകരിക്കുക യായിരുന്നു.
സിഡബ്ല്യുസി ഗോഡൗണിന് അഡ്വാന്‍സ് ഇനത്തില്‍ സിവില്‍ സ്പ്ലൈസ് തുക അടച്ചിരുന്നെങ്കിലും തര്‍ക്കം കാരണം ഇതുവരെ സാധനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. സപ്ലൈകോ റീജിയണല്‍ മാനേജര്‍ വി.വി. സുനില, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്, ജില്ലാ ലേബര്‍ ഓഫീസര്‍ വിപിന്‍ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: