തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ കണ്ടെത്തിയത് മാരകായുധങ്ങളെന്ന് പോലീസ് റിപ്പോര്‍ട്ട്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും മാരകായുധങ്ങളാണ് പിടിച്ചെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്.
കോളജില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രികളാണെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാം. സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെ ഉപയോഗിക്കുന്ന പൈപ്പും കമ്പിയും പലകയുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ബാനറില്‍ പൊതിഞ്ഞ ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: