നാദാപുരം: പ്രതിസന്ധികള്‍ക്ക് നടുവില്‍ അവിഷ്ണ നേടിയത് തിളക്കമാര്‍ന്ന വിജയം. സഹോദരന് ജിഷ്ണു പ്രണോയിയുടെ മരണം നല്കിയ ആഘാതത്തില്‍ നിന്ന് മോചിതയാകുന്നതിന് മുന്‍പ് ആയിരുന്നു ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എത്തിയത്.
ഏഴ് എ പ്ലസും രണ്ട് എയും ഒരു സി പ്ലസും ആണ് അവിഷ്ണക്ക് ലഭിച്ചത്.
സഹോദരന്റെ മരണത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകളും വീട്ടിലെ സന്ദര്‍ശകരുടെ തിരക്കും ആയപ്പോള്‍ പരീക്ഷയ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താനായില്ല. വാണിമേല്‍ ക്രസന്റ് ഹൈസ്കൂളിലാണ് അവിഷ്ണ പഠിച്ചത്. സഹപാഠിയുടെ പിതാവും അധ്യാപകനുമായ ചന്ദ്രന്റെ നിരന്തര പ്രോത്സാഹനമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് അവിഷ്ണ പറഞ്ഞു.
പഠിത്തത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന അവിഷ്ണ അധ്യാപകരുടെ സഹായത്തോടെ ചേട്ടന്റെ പഠനമികവിലെത്താന് പ്രതിജ്ഞ എടുക്കുകയായിരുന്നു. പരീക്ഷയിലെ വിജയം ഇതില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണെന്ന് അവിഷ്ണ പറഞ്ഞു. ജനുവരി ആറിനായിരുന്നു കുടുംബത്തിന് ആഘാതം ഏല്പ്പിച്ചുകൊണ്ടു പാമ്പാടി നെഹ്റുകോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ ദാരുണ മരണം സംഭവിച്ചത്. 06ര0േ502
















