തിരുവനന്തപുരം: പാര്‍ട്ടിക്കുപോലും ദഹിക്കാത്ത തീരൂമാനങ്ങളെടുത്ത ് തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതാണ് സുപ്രീം കോടതി വിധി. സാമ്പത്തിക ഉപദേഷ്ടാവ് നിയമനം, മണിയെ മന്ത്രിയാക്കല്, മൂന്നാറിലെ കുരിശ് വിവാദം തുടങ്ങിയ പലകാര്യങ്ങളും സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള തീരുമാനങ്ങളാണ് പിണറായിയില്‍നിന്ന് ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണ് സെന്‍കുമാര്‍ വിവാദം.
സെന്കുമാറിനനുകൂലമായി കഴിഞ്ഞ മാസം 24 ന് വിധി വന്നപ്പോഴെ പുനര്‍നിയമന ആവശ്യവും ശക്തമായിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരോക്ഷമായി സൂചിപ്പിക്കുകയും വി എസ് അച്യുതാനന്ദന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം മുഖ്യന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും മറ്റ് നിയമ വിദഗ്ധരും ഇതു തന്നെ ആവര്‍ത്തിച്ചു. പക്ഷെ പുനഃപരിശോധനക്ക് സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുകളെ അവഗണിച്ചു. മുഖ്യമന്ത്രിയുടെ അഹന്ത മാത്രമാണ് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി ഉണ്ടായപ്പോള്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. സ്വാഭാവികമായും വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിക്ക് നേരെ തന്നെ.സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ബാലന്‍സ് ഷീറ്റില്‍ വന്‍ വിവാദങ്ങള്മാത്രം. ഏറ്റവും ഒടുവിലെ കോടതി വിധിയോടെ ടി പി സെന്‍കുമാറെന്ന ഐ പി എസുകാരനു മുന്നില്‍ നിയമപരമായും ധാര്‍മ്മികമായും രാഷ്ട്രീയമായും തോറ്റ മുഖ്യമന്ത്രിയെന്ന് പ്രതിച്ഛായയാണ് പിണറായിക്ക് മുന്നിലുള്ളത്.
ലാവ്ലിന് കേസിന്റെ വിധി വരുന്നതുവരെ പിണറായിയെ സഹിക്കാം എന്നു കരുതുന്ന വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്.ഇങ്ങനെ പോയാല്‍ ഒന്നും ശരിയാകില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം പരസ്യ പ്രതികരണങ്ങളിലേക്ക് വരാനും ഇടയുണ്ട്. മൂന്നാര്‍ വിഷയത്തിലടക്കം മുഖ്യമന്ത്രിയുമായി പരസ്യമായി ഏറ്റുമുട്ടുന്ന സിപിഐ നിലപാട് കടുപ്പിക്കും.
സുപ്രീംകോടതി വിധിയോടെ കോടതിയലക്ഷ്യം നേരിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി.സുപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടി സ്വയം കൃതനാര്‍ത്ഥമാണ്. പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാത്രം. അവസാനം സെന്‍കുമാറിനെ നിയമിച്ചുകൊണ്ട് ഇന്നലെ ഒപ്പിട്ടതോടെ ഇത്രയും വൈകിച്ചതിന് ന്യായമൊന്നും പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.
















