കൊച്ചി: മത്സ്യമേഖലയുടെ പുരോഗതിക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും വൈകാതെ തന്നെ ഇതിന്റെ ഗുണഫലം മത്സ്യത്തൊഴിലാളികള്‍ക്ക് അനുഭവിക്കാനാകുമെന്നും കേന്ദ്ര കൃഷി സഹ മന്ത്രി സുദര്ശന് ഭഗത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാകുന്ന പദ്ധകള്‍ ആവിഷ്കരിക്കും. മത്സ്യ മേഖലയില്‍ ജിഐഎസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണണം. മീന്‍പിടുത്ത ചെലവ് ഗണ്യമായി കുറയക്കാന്‍ ഇതുമൂലം സാധിക്കും. മത്സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാന്‍ ഇതുവഴി സാധിക്കും.
വിവിധയിനം വറ്റ മത്സ്യങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി സിഎംഎഫ്ആര്‍ഐയിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗം പുറത്തിറക്കിയ കൈപ്പുസ്തകം കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്, ഡോ. ജി. മഹേശ്വരുഡു എന്നിവര്‍ സംസാരിച്ചു.
















