ഇരിട്ടി: പരീക്ഷക്കു ശേഷം വെള്ളത്തില്‍ മുങ്ങിമരിച്ച സൗരവിന് എട്ടു വിഷയത്തില്‍ എപ്ലസ്. എസ്എസ്എല്‍സി പരീക്ഷ എഴുതിയ ശേഷം സഹപാഠികള്‍ക്കൊപ്പം ആഹഌദ പരിപാടിക്ക് ശേഷം ശരീരത്തില്‍ പുരണ്ട ചായം കഴുകിക്കളയാനായി സ്കൂളിന് സമീപത്തെ ഇരിട്ടി പുഴയില്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു സൗരവ് രമേശ് മുങ്ങിമരിച്ചത്. ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ് ഇംഗഌഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥി യായ സൗരവ് ഇരിട്ടിക്കടുത്ത കല്ലുമുട്ടിയിലെ കൊല്ലനാണ്ടി രമേശന്റെയും പ്രസന്നയുടെയും മകനാണ്. വിജയം ആഘോഷിക്കേണ്ട വീട് ഇപ്പോള്‍ കണ്ണീര്‍കടലായി മാറിയിരിക്കുകയാണ്. മാറ്റിവെച്ച കണക്കു പരീക്ഷ എഴുതിയതിന് ശേഷമായിരുന്നു അപകടം. കണക്കും മലയാളവും ഒഴികെ മറ്റെല്ലാ വിഷയത്തിലും സൗരവ് എ പ്ലസ് നേടി. കണക്കിനും മലയാളത്തിനും ബി പ്ലസ് ആണ്. സൗരവിന്റെ വീട്ടുകാര്‍ക്കൊപ്പം സഹപാഠികളും സൗരവിന്റെ വേര്‍പാടിയില്‍ അതീവ ദുഖിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: