തിരുവനന്തപുരം: പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനു പിന്നാലെ നൂറ് ഡിവൈഎസ്പിമാര്ക്കുകൂടി സ്ഥലംമാറ്റം. കോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കേണ്ടതിനാല്‍ പോലീസ് ഭരണം തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് മുഖ്യമന്ത്രിയുടെ സ്ഥലംമാറ്റല്‍ നടപടി. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്തേക്കും വിജിലന്‍സിലേക്കും മാറ്റി നിയമിച്ചു.
ക്രൈംബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്സ്, സ്പെഷ്യല്‍ ബ്രാഞ്ച്, പോലീസ് അക്കാദമി, നര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തുടങ്ങിയ പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി. മുന്‍ മന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസ്, പാറ്റൂര്‍ ഭൂമിയിടപാട്, മൂക്കുന്നിമല ക്വാറി ഖനനം എന്നീ കേസുകള്‍ അന്വേഷിച്ച ഡിവൈഎസ്പിമാരും മാറ്റിയ പട്ടികയിലുണ്ട്.
എഡിജിപി, ഐജി റാങ്കിലുള്ളവരെയാണ് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ചത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയായി ടോമിന് തച്ചങ്കരിയെയും ഐജിയായി ബല്‍റാം കുമാര്‍ ഉപാധ്യായയെയും പോലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ചിരുന്നു. ഇരുവരും സര്‍ക്കാരിന്റെ അടുത്ത വിശ്വസ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: