തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ വിഷയത്തില്‍ ഉത്തരവ് അനുസരിക്കാതിരുന്നതിന് കിട്ടിയ പ്രഹരമാണ് ഇപ്പോഴത്തെ വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടിയാണ്. ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി അടിയന്തിരമായി നിയമിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമസഭയില്‍ സംസ്ഥാനത്തെ പോലീസ് മേധാവി ആരാണെന്ന് ചോദിച്ചിട്ട് 10 ദിവസമായിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. കോടതി ഉത്തരവില്‍ വ്യക്തത ഇല്ലാതിരുന്നത് സര്‍ക്കാരിന് മാത്രമായിരുന്നു. വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു എന്നാണ് നിയമോപദേശം കിട്ടിയത്. എന്നിട്ടും ഹര്‍ജിയുമായി പോയി ഖജനാവില്‍ നിന്ന് 25,000 രൂപ കൂടി കോടതി ചെലവായി നല്‍കേണ്ടി വന്നെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: