തൃശൂര്‍: ടിമ്പര്‍ ട്രാന്‍സ്പോര്‍ട്ടിങ് ലോറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടിപ്പര്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പെരുമ്പാവൂരില്‍ തടിയുമായെത്തിയ ലോറി തൊഴിലാളികളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കഴിഞ്ഞ ഒന്നിനാണ് ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സുരേഷിനെ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. പരിക്കേറ്റ സുരേഷ് ചികിത്സയിലാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.
നടപടി വൈകിയാല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമോന് കൈപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി.എം. സജി, ദീപക്, രഞ്ജിത്ത് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: