തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ യുണൈറ്റഡ് നേഷന്‍സ് ടെക്നോളജി ഇന്നൊവേഷന് ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരും യുഎന്നിന്റെ ഓഫീസ് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി(ഐഎസ്ടി)യും സഹകരിച്ചാണ് ലാബ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ചര്‍ച്ച നടത്തി.
വെള്ളം, ശുചീകരണം, യാത്രാസൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യുഎന്‍ ഇന്നൊവേഷന് കേന്ദ്രം, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഹരിത കേരള മിഷന്, ശുചിത്വമിഷന്, കെഎസ്ഇബി, ഐടി മിഷന്, ടെക്നോപാര്‍ക്ക്, ജിടെക് തുടങ്ങിയവയിലെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ സാമൂഹ്യസേവന രംഗത്തുള്ള നിരവധി പദ്ധതികളെപ്പറ്റി ചര്‍ച്ചകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: