തിരുവനന്തപുരം: തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സംശയം. ഒരേ ദിവസം എംഎല്‍എമാര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്.
വിവിധ മേഖലകളില്‍ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് എംഎല്‍എമാര്‍ ചോദിച്ചത് ഏപ്രില്‍ 25ന്. ലീഗ് അംഗങ്ങളായ ടി.വി. ഇബ്രാഹീം, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ ചോദ്യത്തിന് ആറ് ഉപദേശകരുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
എന്നാല്‍, അതേദിവസം ഇതേ ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റിന് എട്ട് ഉപദേഷ്ടാക്കളുണ്ടെന്നും മറുപടി കിട്ടി. ഇക്കാര്യം ക്രമപ്രശ്നമായി വി.ഡി. സതീശന് എംഎല്‍എ സഭയില്‍ ഉന്നയിച്ചു.
















