തിരുവനന്തപുരം:ടൂറിസം വികസനത്തിനുള്ള സമഗ്രനയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
2012ല്‍ പുറപ്പെടുവിച്ച ടൂറിസം നയത്തില്‍ ആവശ്യമായതും കാലോചിതവുമായ മാറ്റം വരുത്തി പുതുതായി വേണ്ട ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാകും പുതിയനയം രൂപീകരിക്കുക.
സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ 180 ടൂറിസം പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.
വിവിധ ബീച്ചുകളിലായി വിദഗ്ധപരിശീലനം ലഭിച്ച 137 ലൈഫ് ഗാര്‍ഡുമാരുടെ സേവനവും ഉറപ്പാക്കി. 20 ലൈഫ് ഗാര്‍ഡുമാരെ പുതുതായി നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ്, അപായസൂചികകള്, മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകള്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: