കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേക്കുവേണ്ടി സ്ഥലം ഏറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ കാലതാമസമുണ്ടായ പശ്ചാത്തലത്തില്‍ പരാതിക്കാര്‍ക്ക് കാലതാമസത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
അന്തിനാട് കുളത്തുകുളങ്ങര വീട്ടില്‍ കെ.എം. അലക്‌സാണ്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേരള സംസ്ഥാന ഗതാഗത പദ്ധതി, പൊന്‍കുന്നം പൊന്നും വില തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം വാങ്ങിയിരുന്നു.
നഷ്ടപരിഹാരത്തുക ഇനിയും നല്‍കാനുണ്ടെന്നും സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ച മിനിറ്റ്‌സില്‍ കടന്നുകൂടിയ തെറ്റ് കാരണമാണ് തുക വൈകിയതെന്നും കേരള സംസ്ഥാന ഗതാഗത പദ്ധതി ചീഫ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ഭൂമിവില ഒരു ‘സെന്റിന് ‘ എന്നത് ഒരു ‘ആറിന് ‘ എന്നായി പോയതു കാരണമാണ് തുക നല്‍കാന്‍ കാലതാമസമുണ്ടായതെന്ന് പൊന്നും വില തഹസില്‍ദാര്‍ അറിയിച്ചു. പരാതിക്കാര്‍ സ്വന്തം ഭൂമിയും വീടും പൊതു ആവശ്യത്തിന് വിട്ടുകൊടുത്ത ഉത്തമപൗരന്മാരാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
സര്‍ക്കാര്‍ രേഖയിലെ മിനിറ്റ്‌സില്‍ തെറ്റ് പറ്റിയതില്‍ പരാതിക്കാര്‍ക്ക് ഒരു പങ്കുമില്ല. തെറ്റ് തിരുത്തേണ്ടത് ഉയര്‍ന്ന ഉദേ്യാഗസ്ഥരാണ്. ഇതേ ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്ത പലര്‍ക്കും ഇതിനകം നഷ്ടപരിഹാരം ലഭിച്ചു. പരാതിക്കാരോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സ്വയമുണ്ടാക്കിയ തെറ്റിന്റെ മറവില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ മനപൂര്‍വ്വം വരുത്തുന്ന കാലതാമസത്തിന് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കെ. മോഹന്‍കുമാര്‍ ചൂണ്ടികാണിച്ചു.
ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനകം തെറ്റ് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ച് നഷ്ടപരിഹാര തുക കൈമാറണമെന്ന് കമ്മീഷന്‍ സംസ്ഥാന ഗതാഗത പദ്ധതി ചീഫ് എഞ്ചിനീയര്‍ക്കും പൊന്നുവില തഹസില്‍ദാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
















