തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി സഹമന്ത്രിക്കു സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലും ചര്‍ച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ സംരക്ഷിക്കാനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളാമെന്നും ഉറപ്പുനല്‍കി.
അഭിപ്രായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ ഭൂപടങ്ങള്‍ തയാറാക്കുന്നതിനായി കെഎസ്ആര്‍ഇസിയെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
















