ന്യൂദല്‍ഹി: നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ കേരളം അപേക്ഷ നല്‍കി.
ബംഗ്ലാവ് തിരികെ നല്‍കണമെന്ന ഉടമകളുടെ ഹര്‍ജി നിലനില്‍ക്കെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് തെറ്റാണെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. നെല്ലിയാമ്പതിയിലെ 200 ഏക്കര്‍ ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന എസ്റ്റേറ്റ് ഉടമകളുടെ അവകാശവാദത്തിന്മേല്‍ ഭൂമി അളന്ന് തിരിച്ച് നല്‍കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ ഇടക്കാല ഉത്തരവില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം കൂടി പരാമര്‍ശിക്കാനാണ് എസ്റ്റേറ്റുടമകളുടെ തീരുമാനം.
















