ചെന്നൈ: ആന്ധ്രപ്രദേശിന്റെ തനതു മാമ്പഴമായ ബംഗനപ്പളളി മാമ്പഴത്തിന് ഭൂപ്രദേശസൂചികാ (Geographical Indication)പദവി. വിശേഷപ്പെട്ട മാധുര്യം കൊണ്ട് പേരു കേട്ടതാണ് ബംഗനപ്പളളി മാമ്പഴം.
ഒരു പ്രത്യേക വ്യാവസായിക ഉല്‍പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയാണ് ഭൂപ്രദേശസൂചിക.മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്റെ പേരില്‍ ഇത്തരം അംഗീകാരം നല്‍കുന്നത്.
ഒരു നൂറ്റാണ്ടിലേറെയായി ആന്ധ്രയില്‍ ബംഗനപ്പളളി മാമ്പഴം കൃഷി ചെയ്തു വരുന്നു. ബനഗനപ്പളളി, ബംഗിനാപ്പളളി തുടങ്ങിയ പേരുകളിലും ഈ മാമ്പഴം അറിയപ്പെടുന്നുണ്ട്. ഏകദേശം 5,500 ടണ്‍ മാമ്പഴം അമേരിക്ക, ലണ്ടന്‍ എന്നീ രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നുണ്ട്.
















