അമൃത്‌സർ: പത്താൻകോട്ട് സൈനിക ക്യാമ്പിനു സമീപത്തു നിന്നും ഉപേക്ഷിച്ച നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തി. സൈനിക കേന്ദ്രത്തിനു സമീപമുള്ള മാമോൻ കന്റോൺമെന്റിൽ നിന്നുമാണ് കറുത്ത നിറത്തോടു കൂടിയ ബാഗുകൾ പ്രദേശവാസികൾ കണ്ടെടുത്തത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ ഇരു ബാഗുകളിൽ നിന്നും മൊബൈൽ ടവർ ബാറ്ററികൾ കണ്ടെടുത്തു. എന്നാൽ ഈ ബാഗുകൾ ആരുടെതാണെന്നതിനെപ്പറ്റിയുള്ള യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സംശയകരമായ സാഹര്യത്തില്‍ അജ്ഞാത സംഘത്തെ കണ്ടതിനെ തുടര്‍ന്നാണ് പത്താന്‍കോട്ടില്‍ പഞ്ചാബ് പോലീസും സൈന്യവും സംയുക്തമായി നടത്തുന്നത്.
സ്‌കോര്‍പ്പിയോ എസ്‌യുവി കാറിലായിരുന്നു ആറംഗ സംഘം സഞ്ചിരിച്ചിരുന്നത്. ചൊവ്വാഴ്ച ഗുരുദാസ്പൂരില്‍ പോലീസ് ബാരിക്കേടുകള്‍ തകര്‍ത്താണ് ഇവര്‍ കടന്നു കളഞ്ഞത്. വണ്ടി നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക അന്വേഷണത്തില്‍ വണ്ടി ജമ്മുവിലെ വിജയനഗറിലെ വ്യക്തിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2016 ജനുവരിയില്‍ പത്താന്‍കോട്ട് നാവിക ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളായ ഗുരുദാസ്പൂരിലും പത്താന്‍കോട്ടിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ജൂലൈയില്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനാനഗര്‍ ടൗണിലും ഭീകരാക്രമണം നടന്നിരുന്നു.
















