കൊല്‍ക്കത്ത: നിയമപരമായ അധികാരങ്ങള്‍ എല്ലാം എടുത്തു കളഞ്ഞിട്ടും വിവാദ നായകനായ ജസ്റ്റിസ് കര്‍ണ്ണന്‍ തന്റെ പരിഹാസ്യമായ നടപടകള്‍ തുടരുന്നു. ഇന്നലെ ജസ്റ്റിസ് കര്‍ണ്ണന്‍ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കുമെതിരെ ജാമ്യമില്ലാത്ത അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു.
തന്റെ വസതിയിലെ കോടതിയിലിരുന്നാണ് കര്‍ണ്ണന്‍ ഉത്തരവുകള്‍ ഇട്ടത്. കര്‍ണ്ണന്റെ മാനസിക നില പരിശോധിക്കാന്‍ തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറടക്കം ഏഴു ജഡ്ജിമാര്‍ തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകാന്‍ കര്‍ണ്ണന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ ഇന്നലെ വാറന്റ് പുറപ്പെടുവിച്ചത്.
















