പത്തനംതിട്ട: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ച സിപിഎം നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടാതെ തന്നെ സിപിഎം പിന്തുണയുമായി പിറകേ ചെന്നത് സിപിഐക്കുള്ള മുന്നറിയിപ്പാണ്. തങ്ങളുടെ മേധാവിത്തം അംഗീകരിച്ചില്ലെങ്കില്‍ സിപിഐയുടെ സ്ഥാനം പടിക്ക് പുറത്താണെന്ന് സിപിഎം ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. ബാര്‍ കോഴക്കേസിന്റെ പേരില്‍ സമരം ചെയ്ത് മര്‍ദ്ദനം ഏറ്റുവാങ്ങിയ സിപിഎമ്മിലെ യുവാക്കളോട് മാപ്പു പറഞ്ഞിട്ടു വേണമായിരുന്നു സിപിഎം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്കാന്.
കെ.എം മാണിയേപ്പറ്റി നാളിതു വരെ നടത്തിയ പ്രചരണവും അദ്ദേഹത്തിനെതിരായ തെരുവ് യുദ്ധവും തെറ്റായിപ്പോയെന്ന് പറയാനുള്ള അന്തസ്സെങ്കിലും സിപിഎം കാണിക്കണം. എന്തടിസ്ഥാനത്തിലാണ് കേരളാ കോണ്‍ഗ്രസിന് സിപിഎം പിന്തുണ നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആറന്മുളയില് ആവശ്യപ്പെട്ടു.
















