കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിച്ചത് അവസരവാദപരമായ നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍.
സിപിഎമ്മിന്റെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത് എല്‍ഡിഎഫിന് അവമതിപ്പ് ഉണ്ടാക്കുമെന്നും ഇക്കാര്യം നേരിട്ട് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുതിരക്കച്ചവടം: കെ.സി.ജോസഫ്
സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കുതിരക്കച്ചവടമാണ് നടത്തിയതെന്ന് കെ.സി.ജോസഫ് എംഎല്‍എ. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ കെ.എം.മാണിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കിട്ടിയില്ല. ജോസ് കെ.മാണിയുടെ തടവറയിലാണ് കെ.എം.മാണി. ഈ മാസം 9ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ടീയകാര്യസമിതി ഭാവി തീരുമാനങ്ങള്‍ എടുക്കും.
ബ്ലാക്ക് മെയില്‍ രാഷ്ടീയമെന്ന് വാഴയ്‌ക്കന്‍
സിപിഎമ്മിന്റെ ബ്ലാക്ക് മെയില്‍ രാഷ്ടീയത്തിന്റെ ഇരകളാണ് മാണിയും ജോസ് കെ.മാണിയുമെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്‌ക്കന്‍.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ കെ.എം.മാണിയും ജോസ് കെ.മാണിയും ഭയപ്പാടിലായിരുന്നു. അവരെ വരുതിക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം നടത്തി. ഈ ഇടപാടിന്റെ ഭാഗമായിട്ടാണ് വിജിലന്‍സ് ഡിജിപി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത്.
കൊടുംചതി: കോണ്‍ഗ്രസ്
കോട്ടയം: അപ്രതീക്ഷിതമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കെ.എം.മാണിക്കും മകന്‍ ജോസ് കെ. മാണിക്കും എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, കെപിസിസി വക്താവ് ജോസഫ് വാഴയ്‌ക്കന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരാണ് പത്രസമ്മേളനത്തി ല്‍ മാണി വിഭാഗത്തിനെതിരെ ആഞ്ഞടിച്ചത്. കൊടും ചതിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കടുത്ത വഞ്ചന:എം.എം.ഹസ്സന്‍
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി രഹസ്യധാരണയുണ്ടാക്കിയ കെ.എം.മാണിയുടെ നിലപാട് കടുത്ത വഞ്ചനയും ചതിയുമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍.അണികള്‍ പോലും ഈ തീരുമാനത്തെ അനുകൂലിക്കില്ലെന്നും ഹസന്‍ പറഞ്ഞു.
അധികാരമോഹം: ജോഷി ഫിലിപ്പ്
മാണിയുടെ രാഷ്ടീയവിശ്വസ്യത നഷ്ടമായെന്നും അധികാരമോഹം മാത്രമാണുള്ളതെന്നും ഡിസിസി പ്രസിഡന്റ് ജോഷിഫിലിപ്പ്.
















