കോട്ടയം: സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോൺഗ്രസിലെ സഖറിയാസ് കരിവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച് സിപിഎം ആയി കൈകോർക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷൻ അംഗമാണ് സഖറിയാസ് കുതിരവേലി.സിപിഎം ബന്ധത്തിൽ കേരള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. മാണിവിഭാഗം കരാര്‍ ലംഘിച്ചുവെന്നും അവര്‍ കാണിച്ചത് വിശ്വാസവഞ്ചനയാണെന്നും അതിനാല്‍ ജോസ് കെ മാണി എംപി സ്ഥാനം രാജിവക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മാണിയുടെ നീക്കത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് ബന്ധം തുടരുമെന്ന പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണിതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
















