ചണ്ഡിഗഢ്: സംശയകരമായ സാഹര്യത്തില്‍ അജ്ഞാത സംഘത്തെ കണ്ടതിനെ തുടര്‍ന്ന് പത്താന്‍കോട്ടില്‍ പഞ്ചാബ് പോലീസും സൈന്യവും സംയുക്തമായി നടത്തുന്ന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
സ്‌കോര്‍പ്പിയോ എസ്‌യുവി കാറിലായിരുന്നു ആറംഗ സംഘം സഞ്ചിരിച്ചിരുന്നത്. ചൊവ്വാഴ്ച ഗുരുദാസ്പൂരില്‍ പോലീസ് ബാരിക്കേടുകള്‍ തകര്‍ത്താണ് ഇവര്‍ കടന്നു കളഞ്ഞത്. വണ്ടി നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക അന്വേഷണത്തില്‍ വണ്ടി ജമ്മുവിലെ വിജയനഗറിലെ വ്യക്തിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2016 ജനുവരിയില്‍ പത്താന്‍കോട്ട് നാവിക ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളായ ഗുരുദാസ്പൂരിലും പത്താന്‍കോട്ടിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ജൂലൈയില്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനാനഗര്‍ ടൗണിലും ഭീകരാക്രമണം നടന്നിരുന്നു.
















