തിരുവനന്തപുരം: സംസ്ഥാന ഡിജിപി ആരെന്നുള്ള ചോദ്യമുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്.
ആദ്യചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. ഇതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ഡിജിപി ആര് എന്ന ചോദ്യത്തിനു മറുപടി നല്‍കാതെ മുഖ്യമന്ത്രി ഇന്നലെയും ഒഴിഞ്ഞുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ വിഷയമുയര്‍ത്തി പ്രതിപക്ഷം വീണ്ടും സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്.
















