തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കുന്നതും സേനയിലെ അഴിച്ചുപണിയും തീരുമാനിക്കുമെന്ന് സൂചന. അതേസമയം, അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി
സെന്‍കുമാറിന് നിയമനം നല്‍കുമ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്ന ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് എന്തു പദവി നല്‍കണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വേഗത്തില്‍ തീരുമാനമില്ലെങ്കില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയേക്കാം. 2016 ജൂണ്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതി വിധിയെ അവഹേളിക്കുന്നതായും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതായും വ്യാഖ്യാനിക്കപ്പെട്ടാല്‍ അതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കും വിധി നിര്‍ണായകം. വെള്ളിയാഴ്ചയാണ് സെന്‍കുമാറിന്റെ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
പതിനൊന്ന് മാസത്തെ സര്‍വീസിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കണമെന്ന അപേക്ഷയും കോടതിക്കു മുന്നിലുണ്ട്. നിയമനം നല്‍കാതെ രാഷ്‌ട്രീയമായി സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന സെന്‍കുമാറിന്റെ വാദം സ്വീകരിച്ചാല്‍ സര്‍വീസിന്റെ കാര്യത്തിലും കോടതിക്ക് വിധി പുറപ്പെടുവിക്കേണ്ടിവരും. മറിച്ചായാല്‍ ജൂണ്‍ 30ന് സെന്‍കുമാര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിടും. കോടതിയില്‍ തിരിച്ചടി നേരിട്ടാല്‍ രാഷ്‌ട്രീയമായി കനത്ത പരാജയമാകും മുഖ്യമന്ത്രി പിണറായി വിജയന്. അതോടെ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന സമ്മര്‍ദം മുറുകും.
















