കൊച്ചി: കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ കുറ്റവാളികളാണെന്ന നിഗമനത്തില്‍ കേസ്കൈ കാര്യം ചെയ്യണമെന്ന പോക്‌സോ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. പോക്‌സോ നിയമത്തിലെ 29, 30 വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ കുറ്റം ചെയ്‌തെന്ന നിഗമനത്തില്‍ തന്നെ സ്‌പെഷ്യല്‍ കോടതികള്‍ കേസ് പരിഗണിക്കണമെന്നാണ് 29 ാം വകുപ്പില്‍ പറയുന്നത്. വിചാരണയിലൂടെ കുറ്റം തെളിയിക്കുന്നതുവരെ പ്രതിയെ കുറ്റവാളിയായി കാണരുതെന്ന വ്യവസ്ഥയ്‌ക്ക് വിരുദ്ധമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ചാലക്കുടിയിലെ മരിയപാലന സൊസൈറ്റിയിലെ കെയര്‍ ടേക്കറായ ജസ്റ്റിന്‍ മൂന്നു കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. എന്നാല്‍ കുട്ടികളുടെ ബന്ധുവായ മറ്റൊരാളാണ് യഥാര്‍ത്ഥ പ്രതിയെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും ജസ്റ്റിന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















