തിരുവനന്തപുരം: പോലീസിന് വീഴ്ചപറ്റിയെന്ന് വീണ്ടും സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവര്‍ കൊണ്ടാണ് സംസ്ഥാന പോലീസിന് വീഴ്ചകളുണ്ടായതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വീഴ്ചപറ്റുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.അവര്‍ക്ക് സംരക്ഷണമുണ്ടാകില്ല എന്ന സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യാര്‍ത്ഥന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പോലീസിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. പോലീസ് പക്ഷപാതപരമായി പെരുമാറണം. അവര്‍ നിയമത്തെ മാത്രം അനുസരിച്ചാല്‍ മതി. കുറ്റകൃത്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. മൂന്നാംമുറ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാപ്പ നിയമം രാഷ്‌ട്രീയക്കാര്‍ക്ക് ബാധകമാകില്ല. യുഎപിഎ അസാധാരണ കേസുകളില്‍ മാത്രമേ ചുമത്താവൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിമിനലുകളുടെ കടന്നുവരവ് തടയാന്‍ നടപടി. സംസ്ഥാനത്തുനിന്ന് കാണാതാവുന്ന യുവാക്കളെ കണ്ടെത്താനും അവര്‍ എവിടെപോയെന്ന് നിരീക്ഷിക്കാനും പോലീസിലെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രമണ്‍ ശ്രീവാസ്തവയെ പോലീസ് വകുപ്പിന്റെ ഉപദേശകനായി നിയമിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി പറയുന്നു. ഡിജിപിയായിരുന്ന ഒരാള്‍ക്ക് ഉപദേശകനായിക്കൂടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
















