തിരുവനന്തപുരം: പരിസ്ഥിതി സൗഹാര്‍ദ സോളാര്‍ ഇലക്‌ട്രിക് ഹൈബ്രിഡ് കാര്‍ ഐഎസ്ആര്‍ഒ വിജയകരമായി അവതരിപ്പിച്ചു. മാരുതി സുസുക്കി ഒമ്നി വാനാണ് തിരുവന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റര്‍ സോളാര്‍ പവറില്‍ നിരത്തിലെത്തിച്ചത്.
വാഹനത്തിന്റെ മുകള്‍ ഭാഗം പൂര്‍ണമായും സോളാര്‍ പാനാല്‍ ഘടിപ്പി വാന്‍ സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം സംഭരിച്ച് മുന്നോട്ട് കുറ്റിക്കും. ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. തിനൊപ്പം ഘടിപ്പിച്ച സൂപ്പര്‍-കപ്പാസിറ്റര്‍ ഉയര്‍ന്ന ടോര്‍ക്ക് ആവശ്യമായ സാഹചര്യങ്ങളില്‍ കൂടുതല്‍ പവര്‍ നല്‍കും. ഓട്ടോമോട്ടീവ്, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍ എഞ്ചിനിയറിങ് വിഭാഗങ്ങള്‍ സംയുക്തമായാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ആദ്യഘട്ടത്തില്‍ അപ്പ്ഹില്‍ ടെസ്റ്റടക്കം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ ചെലവ് കുറഞ്ഞ ലിഥിയം അയേണ്‍ ഫ്യുവല്‍ സെല്‍സ്, സൂപ്പര്‍കപ്പാസിറ്റര്‍, ഇലക്‌ട്രിക് മോട്ടോര്‍ എന്നിവ സ്വതന്ത്രമായി നിര്‍മിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഐഎസ്ആര്‍ഒ.
















