കൊച്ചി: റേഷന്‍ സാധനങ്ങള്‍ കടകളില്‍ നേരിട്ടെത്തിക്കുന്ന വാതില്‍പ്പടി വിതരണ സംവിധാനം വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മെയ് മുതല്‍ ആറു ജില്ലകളില്‍ക്കൂടി ഈ സംവിധാനം എന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍, ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോ ഏറ്റെടുത്തെങ്കിലും റേഷന്‍ കടകളില്‍ എത്തിച്ചിട്ടില്ല. ഇതിന് ഏര്‍പ്പാടാക്കിയിരുന്ന ലോറികളുടെ ടെന്‍ഡര്‍ റദ്ദാക്കിയതാണ് കാരണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിതരണമാണ് പ്രതിസന്ധിയിലായത്.
കൊല്ലം ജില്ലയിലാണ് വാതില്‍പ്പടി വിതരണം തുടങ്ങിയത്. സപ്ലൈകോയുടെ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളില്‍ സാധനങ്ങളെത്തിക്കാന്‍ ലോറികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയായിരുന്നു ഇത്. എന്നാല്‍, സാധനങ്ങളുടെ കയറ്റിറക്കു കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതോടെ കൊല്ലത്ത് വിതരണം തടസപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ നല്‍കിയ ലോറി ടെന്‍ഡര്‍ സര്‍ക്കാര്‍ റദ്ദാക്കി.
കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ടെന്‍ഡര്‍ വിളിക്കും. അതുവരെ സപ്ലൈകോ മറ്റു മാര്‍ഗങ്ങളിലൂടെ സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, മെയ് മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യമെത്തിക്കാന്‍ സപ്ലൈകോയ്‌ക്ക് കഴിഞ്ഞിട്ടില്ല.
ഇന്നുമുതല്‍ കടയടപ്പ് സമരം
കൊച്ചി: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ മാന്യമായ വേതനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലസമരം തുടങ്ങും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ) നേതൃത്വത്തിലാണ് സമരം.
















