മലപ്പുറം: ശബ്ദത്തിന്റെ അകമ്പടിയില്ലാതെ എഴുത്തും വരയും തമ്മിലുള്ള മത്സരങ്ങള്‍ക്ക് ഇന്ന് സമാപനമാകും.
കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ നാളെ മുതല്‍ വേദികളില്‍ താളരാഗങ്ങള്‍ മുഴങ്ങും, ചില വേദികളില്‍ പ്രാസംഗികര്‍ അരങ്ങ് തകര്‍ക്കും. മലപ്പുറം ഗവ.കോളജ് മുഖ്യ വേദിയായി നാല് സ്്റ്റേജുകളിലായാണ് മത്സരം. സര്‍വകലാശാലക്കു കീഴിലെ 120 കോളജുകളില്‍ നിന്നായി അയ്യായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
ആദ്യദിനത്തില്‍ ഒന്നാം വേദിയില്‍ മാപ്പിളകലകളും രണ്ടാം വേദിയില്‍ നൃത്ത ഇനങ്ങളുമാണ് നടക്കുക.
മൂന്നാം വേദിയില്‍ വിവിധ ഭാഷകളിലുള്ള നാടകം. വേദി നാലില്‍ സംഗീത ഇനങ്ങളുമാണ് നടക്കുക. മത്സരം മെയ് മൂന്നിനു സമാപിക്കും. സ്്റ്റേജ് മത്സരം നടക്കുന്ന 2,3 തിയതികളില്‍ സര്‍വകലാശാല പരീക്ഷ നടക്കുന്നതിനാല്‍ പല വിദ്യാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന ആശങ്കയിലാണ് സംഘാടകര്‍.
2,3 തിയതികളിലാണ് പ്രധാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം. പരിശീലനം പൂര്‍ത്തിയാക്കിയ ഗ്രൂപ്പ് ഇനങ്ങളില്‍ നിന്ന് ഒരാള്‍ പിന്മാറിയാല് ആ ടീമിന് മത്സരിക്കാനാവില്ല.
മത്സര ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ണമായും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍വകലാശാല, സി.സോണ്‍ സംഘാടക സമിതി എന്നിവക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന പ്രതീ്കഷയിലാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.
രണ്ടുദിവസമായി മലപ്പുറം ഗവ.വനിതാ കോളജില്‍ നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് അവസാനിക്കും.
ഇന്നലെ ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലെ ഉപന്യാസം, മലയാളം, അറബിക്, ഉര്‍ദു, ചെറുകഥ, തമിഴ്, ഹിന്ദി കവിതാരചന, ജലച്ചായം, കൊളാഷ്, പെന്‍സില്‍ ഡ്രോയിംങ്, ക്വിസ് എന്നിവ നടന്നു.
സ്്്റ്റേജിതര മത്സരങ്ങളുടെ ഫലം ംംം.രൗൗിശീി സമഹീഹ്െമാ.രീാ എന്ന കലോത്സവ വെബ്സൈറ്റിലൂടെ അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: